വനിതാ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളില്‍ ഒളിപ്പിച്ചു

  • 10/06/2023

പ്രയാഗ്‍രാജ്: യുപിയില്‍ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളില്‍ ഒളിപ്പിച്ചു . പ്രയാഗ് രാജിലെ ജമുനപരിലാണ് സംഭവം. പ്രതി അരവിന്ദിനെ പൊലീസ് പിടികൂടി.രാജ് കേസര്‍(35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.


യമുനപര്‍ കര്‍ച്ചന പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേവ പ്രദേശത്തെ പ്രതി അരവിന്ദിന്‍റെ വീട്ടില്‍ നിന്നും വെള്ളിയാഴ്ചയാണ് രാജിന്‍റെ മൃതദേഹം കണ്ടെടുത്തത്. രണ്ടാഴ്ച മുമ്ബ് അരവിന്ദ് കേസറിനെ കൊലപ്പെടുത്തി മൃതദേഹം തന്‍റെ വീട്ടിലെ ടാങ്കില്‍ ഒളിപ്പിച്ചുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) വിശ്വജിത് സിംഗ് പറഞ്ഞു.

മേയ് 30 മുതലാണ് രാജ് കേസറിനെ കാണാതായത്. യുവതിയുടെ ഫോണിലെ കോള്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ അരവിന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

Related News