ഭക്ഷണത്തെ ചൊല്ലി തർക്കം: ഗുജറാത്തിൽ ദളിത് യുവാവിനെ ഹോട്ടലുടമ ക്രൂരമായി മർദ്ദിച്ചു

  • 10/06/2023

ഗുജറാത്തിലെ ഖാൻപൂരിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം. ഭക്ഷണ സാധനങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 45 കാരനെ ഹോട്ടൽ ഉടമയും ജീവനക്കാരനും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജയന്തി ചൗഹാൻ വഡോദരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഖാൻപൂരിലെ ലിംഡിയ കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ മെയ് 7 നാണ് സംഭവം. ഹോട്ടലുടമ അമിത് വീനു പട്ടേലിനും മറ്റൊരു ജീവനക്കാരനുമെതിരെ ഗുജറാത്ത് പൊലീസ് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുത്തു. ചൗഹാനെതിരെ പട്ടേലും ജീവനക്കാരനും ജാതി അധിക്ഷേപം നടത്താറുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News