കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടന ഉടൻ; അംഗസംഖ്യ 36 ആയി ഉയര്‍ത്തും

  • 11/06/2023

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടന ഉടനുണ്ടാകും.പതിനഞ്ച് ദിവസത്തിനകം പുതിയ പ്രവര്‍ത്തക സമിതി പ്രഖ്യാപിക്കുമെന്നാണ് സൂചന. അംഗസംഖ്യ 24 ല്‍ നിന്ന് 36 ആയി ഉയര്‍ത്തും. ശശി തരൂര്‍, ചെന്നിത്തല എന്നിവരുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.


സച്ചിൻ പൈലറ്റിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്. റായ്പൂര്‍ എഐസിസി സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി നാമനിര്‍ദ്ദേശത്തിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പൊട്ടിത്തെറി ഭയന്നാണ് ഇതുവരെ തൊടാതിരുന്നത്. ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തക സമിതി ഉന്നമിട്ട് നില്‍ക്കുമ്ബോള്‍ ആരൊക്കെ ഇടംപിടിക്കുമെന്നതും നിര്‍ണ്ണായകമാണ്

അതിനെടെ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ താരീഖ് അന്‍വര്‍ കേരളത്തിലേക്ക്. തിങ്കളാഴ്ച മുതല്‍ മൂന്നുദിവസം നേതാക്കളുമായി ചര്‍ച്ച നടത്തും. പ്രശ്നത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടപെടേണ്ട കാര്യമില്ലെന്നാണ് എഐസിസി നിലപാട്. പുനസംഘടനയെച്ചൊല്ലിയുണ്ടായ ഗ്രൂപ്പുതര്‍ക്കം നീട്ടിക്കൊണ്ടുപോകാതെ, അതിവേഗം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് എഐസിസി നീക്കം. 

Related News