ടേക്ക് ഓഫിന് പിന്നാലെ എന്‍ജിന്‍ തകരാർ: അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

  • 11/06/2023



ദില്ലി: എഞ്ചിൻ തകരാറിനേ തുടര്‍ന്ന് ഇൻഡിഗോ ദില്ലി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. യാത്ര പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിമാനം ദില്ലി വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. 230 യാത്രക്കാരാണ് ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇന്‍ഡിഗോയുടെ എയര്‍ബസ് എ321 നിയോ വിമാനമാണ് തിരിച്ചിറക്കിയത്.

എന്‍ജിന്‍ തകരാറ് പരിശോധിക്കുമെന്ന് ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ചെന്നൈയിലേക്ക് അയയ്ക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ത്ത് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായി ഇന്‍ഡിഗോ വിശദമാക്കി. രാത്രി 9.46നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്യ രണ്ട് എന്‍ജിനുകളില്‍ ഒന്ന് തകരാറിലായതോടെ 10.39ഓടെ വിമാനം ഒറ്റ എന്‍ജിനില്‍ തിരികെ ഇറക്കുകയായിരുന്നു.

മാര്‍ച്ച് മാസത്തില്‍ ദില്ലിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടെ ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് പാകിസ്ഥാൻ ന​ഗരമായ കറാച്ചിയിലെ ജിന്ന അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയിരുന്നു. നൈജീരിയൻ പൗരനായ യാത്രക്കാരന് അസുഖം ബാധിച്ചതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്.

Related News