മീററ്റ് (ഉത്തര്‍പ്രദേശ്): പ്രാദേശിക ബിജെപി നേതാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നിഷാന്ത് ഗാര്‍ഗ് എന്ന ബിജെപി നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്നുതന്നെ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, നിഷാന്തിന്റെ സഹോദരൻ ഗൗരവ് ഗാര്‍ഡാണ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത സോണിയയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നാടൻ തോക്കുപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താൻ നോക്കിയെന്നും പിടിവലിക്കിടെ അബദ്ധത്തില്‍ വെടിപൊട്ടി ഭര്‍ത്താവിനേല്‍ക്കുകയായിരുന്നുവെന്നും ഭാര്യ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?