മദ്റസ വിദ്യാര്‍ഥികളായ അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസ്

  • 15/06/2023

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്റസ വിദ്യാര്‍ഥികളായ അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ അധ്യാപകനെതിരെ കേസ്. കര്‍ണാടക സ്വദേശിയായ അബ്ദുല്‍ ഹമീദിനെതിരെയാണ് (58) ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്റസയിലെ അധ്യാപകനാണ് അബ്ദുല്‍ ഹമീദ്.


സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികള്‍ പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ ഹമീദിനെതിരെ കേസെടുത്തത്.

Related News