വീല്‍ചെയര്‍ കിട്ടിയില്ല, കാലിന് പ്ലാസ്റ്ററിടാൻ അച്ഛൻ മകനെ മൂന്നാം നിലയിലെത്തിച്ചത് സ്‌കൂട്ടറില്‍

  • 17/06/2023

ജയ്പൂര്‍: വീല്‍ചെയര്‍ കിട്ടാത്തതിനാല്‍ മകന്റെ കാലിന് പ്ലാസ്റ്ററിടാൻ അച്ഛൻ മകനെ ആശുപത്രിയുടെ മൂന്നാം നിലയിലെത്തിച്ചത് സ്‌കൂട്ടറില്‍. രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. അഭിഭാഷകനായ മനോജ് ജയിൻ ആണ് മകനെ വീല്‍ചെയറില്‍ അസ്ഥിരോഗ വിഭാഗത്തിലെത്തിച്ചത്.


ആശുപത്രിയില്‍ വീല്‍ചെയറുകള്‍ കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. മകനെ സ്‌കൂട്ടറില്‍ കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാരില്‍നിന്ന് അനുമതി തേടിയതായും അനുമതി ലഭിച്ചതിന് ശേഷമാണ് വാഹനത്തില്‍ കൊണ്ടുപോയതെന്നും മനോജ് പറഞ്ഞു.

മനോജ് മകനെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മനോജ് മകനെ പിറകിലിരുത്തി സ്‌കൂട്ടറോടിച്ച്‌ ലിഫ്റ്റിനരികിലെത്തുന്നതും ലിഫ്റ്റിനുള്ളില്‍ പ്രവേശിക്കുന്നതും പിന്നാലെയെത്തുന്ന ഒരു സ്ത്രീ ബട്ടണമര്‍ത്തുന്നതോടെ ലിഫ്റ്റിന്റെ വാതിലടയുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

Related News