തമിഴ്നാട്ടില്‍ കനത്ത മഴ, 1996ന് ശേഷം ജൂണില്‍ ചെന്നൈ നഗരത്തില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ മഴ

  • 19/06/2023

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു . ചെന്നൈ, ചെങ്കല്‍പ്പട്ട്, തിരുവള്ളൂര്‍ , കാഞ്ചിപുരം, റാണിപ്പേട്ട്, വേലൂര്‍ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ചെന്നൈയില്‍ മീനംബാക്കം, പുറസൈവാക്കം, വേലച്ചേരി, കോയംപേട് അടക്കമുള്ള സ്ഥലങ്ങളിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി.


ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടമാര്‍ അവധി പ്രഖ്യാപിച്ചു. 1996ന് ശേഷം ജൂണില്‍ ചെന്നൈ നഗരത്തില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഇന്നലെ ലഭിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകിയിട്ടുണ്ട്.

Related News