ദില്ലി; മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ നീക്കം. മോദിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം പ്രതിഷേധിക്കും. കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട മോദിയെ പിന്തുടര്‍ന്നാണ് പ്രതിഷേധം. നോര്‍ത്ത് അമരിക്കയിലുള്ള മെയ്തി വിഭാഗം മറ്റന്നാള്‍ വാഷിംഗ് ടണിലെ ഒരു പാര്‍ക്കില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. സാഹചര്യം ഇത്രത്തോളം രൂക്ഷമായിട്ടും പ്രധാനമന്ത്രി ഇടപെടാത്തത് ചോദ്യം ചെയ്താണ് പ്രതിഷേധം. മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുന്നത് വഴി സ്ഥിരം വിമര്‍ശകരായ പാകിസ്ഥാനെ പോലുള്ള രാജ്യങ്ങള്‍ സാഹചര്യം ആയുധമാക്കിയേക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?