സ്കൂൾ ബാഗിന് അമിതഭാരം പാടില്ല, കർശന നിർദേശവുമായി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

  • 22/06/2023

ബെംഗളൂരു: വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗ് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. 2019 സര്‍ക്കുലര്‍ വീണ്ടും സ്കൂളുകള്‍ക്ക് നല്‍കുകയും ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍മാരോട് നിര്‍ദേശിക്കുകയും ചെയ്തു. സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റേതാണ് നടപടി.


നിലവിലെ സര്‍ക്കുലര്‍ പ്രകാരം സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാൻ പാടില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, ക്ലാസ് 1-2 കുട്ടികളുടെ ബാഗുകള്‍ക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതല്‍ എട്ട് വരെ: 3-4 കിലോഗ്രാം, 9-10 ക്ലാസുകളില്‍ ഇത് 4-5 കിലോഗ്രാം ആയിരിക്കണം. അതേസമയം തന്നെ ആഴ്ചയില്‍ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാല്‍ നല്ലതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഡോ. വിപി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിയോഗിച്ച കമ്മിറ്റി 2018-19 കാലയളവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Related News