പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം: ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച്‌ നിതീഷ് കുമാര്‍

  • 23/06/2023

ട്‌ന: പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയെയും മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച്‌ ജെഡിയു നേതാവ് നിതീഷ് കുമാര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്ബോടിയായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന് ഊര്‍ജം പകരുന്ന യോഗത്തില്‍ 15 പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്. ബിജെപിക്കെതിരെ പൊതുമിനിമം പരിപാടിയും നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യോഗം ആലോചിക്കും.


ആറ് മുഖ്യമന്ത്രിമാരാണ് വെള്ളിയാഴ്ച നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ പശ്ചിമബംഗാളില്‍നിന്ന് മമത ബാനര്‍ജി, ഡല്‍ഹിയില്‍നിന്ന് അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബില്‍നിന്ന് ഭഗ്‌വന്ത് മൻ, തമിഴ്‌നാട്ടില്‍നിന്ന് എംകെ സ്റ്റാലിൻ എന്നിവര്‍ വ്യാഴാഴ്ച രാത്രി തന്നെ പട്‌നയിലെത്തി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് രാവിലെയാണ് എത്തിയത്. സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇന്നലെ തന്നെയെത്തി. ശരദ് പവാര്‍, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നീ മുൻമഖ്യമന്ത്രിമാര്‍ ഇന്ന് രാവിലെയാണ് എത്തിയത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന് ബിജെപിയെ തോല്‍പ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തെലങ്കാനയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പ്രതിപക്ഷം ജയിക്കും. ബിജെപിയെ കാണാൻ കഴിയില്ല. ഞങ്ങള്‍ ദരിദ്രര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. രണ്ടോ മൂന്നോ ആളുകള്‍ക്ക് വേണ്ടിയല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎസ്പി നേതാവ് മായാവതി, ബിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

Related News