മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

  • 26/06/2023

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യം അമിത് ഷാ മോദിയെ ധരിപ്പിച്ചു. മണിപ്പൂരില്‍ ബിജെപിയുടെ വര്‍ഗീയ ദ്രുവീകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.


മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് വിദേശപര്യടനം കഴിഞ്ഞെത്തിയ ഉടൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. മണിപ്പൂരിലെ സ്ഥിതി ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ ധരിപ്പിച്ചു . കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചു.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ സി,പി,എം പോളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെക്കണമെന്ന ആവശ്യം ശക്തമാണ് . എന്നാല്‍ പ്രതിപക്ഷം എപ്പോഴും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടിരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പ്രതികരിച്ചു. അതേസമയം, മോദിയെ കാണാൻ എത്തിയ മണിപ്പൂരിലെ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

Related News