മധുര ദര്‍ഗയിലെ ബക്രീദ് നമസ്കാരം തടയണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

  • 28/06/2023

ചെന്നൈ: മധുര ദര്‍ഗയിലെ ബക്രീദ് നമസ്കാരം തടയണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. രാമലിംഗം എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ മധുര ബെഞ്ച് തള്ളിയത്. തിരുപ്പരകുണ്ട്രം ദര്‍ഗയിലെ നമസ്കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് തടസ്സമെന്നായിരുന്നു ഹര്‍ജിയിലെ വാദം.


എന്നാല്‍ ദര്‍ഗയിലെ അര മണിക്കൂര്‍ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ കോടതി, ഇന്ത്യ മതേതരരാജ്യമാണെന്നും വ്യക്തമാക്കി. വിഷയത്തിലെ അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിനോട് കോടതി നിര്‍ദ്ദേശിച്ചു.

Related News