ഗോവയിലെ വനത്തിൽ ഗൃഹനാഥന്റെ മൃതദേഹം; ഭാര്യയും മകനും കർണാടകത്തിലെ ബീച്ചിൽ മരിച്ച നിലയിൽ

  • 01/07/2023

പനാജി: 50കാരന്റെ മൃതദേഹം ഗോവയിലെ വനമേഖലയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ ഭാര്യയുടേയും പ്രായപൂർത്തിയാകാത്ത മകന്റേയും മൃതദേഹം കർണാടകത്തിലെ ബീച്ചിൽ നിന്നും കണ്ടെത്തി. കർണാടകത്തിലെ ദേവ്ബാഗ് ബീച്ചിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പോലീസ് കരുതുന്നത്.

ലേബർ കോണ്ട്രാക്ടറായ ശ്യാം പട്ടീലിന്റെ മൃതദേഹമാണ് ഗോവയിൽ നിന്നും കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സൗത്ത് ഗോവയിലെ ക്വപ്പം താലൂക്ക വനമേഖലയിൽ ഒരു മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു പട്ടീലിന്റെ മൃതതദേഹം കണ്ടെത്തിയത്. പട്ടീലിന്റെ ഭാര്യ ജ്യോതിയുടേയും 12 വയസുകാരനായ മകന്റേയും മൃതദേഹങ്ങൾ ദേവ്ബാഗ് ബീച്ചിൽ നിന്നും അതേദിവസം തന്നെയാണ് കണ്ടെത്തിയത്. പ്രഥമദൃഷ്ടിയാൽ ഇത് കൂട്ട ആത്മഹത്യയാണെന്ന് പോലീസ് പറയുന്നത്. ഗോവയിലെ പനാജിയിൽ നിന്നും 15 കിലോമീറ്റർ അകലെ ചിക്ലിം ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച 8.30ഓടെ ഇവർ കാർവാർ വിട്ടതായാണ് അയൽവാസികൾ പറഞ്ഞത്.

ഭാര്യയും മകനും ആത്മഹത്യ ചെയ്‌തെന്നും അതിനാൽ താനും മരിക്കാൻ പോകുകയാണെന്നും പാട്ടീൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചു. ഇയാളുടെ കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പട്ടീലിന്റെ കാറിൽ നിന്നും ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകൾ കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയതായി അധികൃതർ അറിയിച്ചു.

Related News