ബി എസ് പി ഏക സിവിൽകോടിനെതിരെല്ല, ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കില്ല: മായാവതി

  • 02/07/2023

ലഖ്‌നൗ: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരിച്ച്‌ ബി.എസ്.പി ദേശീയ അധ്യക്ഷ മായാവതി. പാര്‍ട്ടി ഏക സിവില്‍കോഡിനെതിരല്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍, ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കില്ലെന്നും മായാവതി അറിയിച്ചു.


'ഞങ്ങളുടെ പാര്‍ട്ടി ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരല്ല. എന്നാല്‍, രാജ്യത്ത് ബി.ജെ.പി അതു നടപ്പാക്കാൻ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കില്ല. വിഷയം രാഷ്ട്രീയവല്‍ക്കരിച്ച്‌ ബലംപ്രയോഗിച്ച്‌ നിയമം രാജ്യത്ത് നടപ്പാക്കുന്നത് ശരിയല്ല.'-മായാവതി വാര്‍ത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

അതേസമയം, ഏക സിവില്‍കോഡ് നടപ്പാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരെ അത് ഒന്നിപ്പിക്കും. ജനങ്ങള്‍ക്കിടയില്‍ സാഹോദര്യബോധം വളര്‍ത്തുകയും ചെയ്യും. ബലംപ്രയോഗിച്ച്‌ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് ശരിയല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

Related News