കാണാതായ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെയും അധ്യാപികയെയും കണ്ടെത്തി, പരസ്പരം പ്രണയത്തിലെന്ന് വീഡിയോ

  • 05/07/2023

ജയ്പൂര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ കാണാതായ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെയും അധ്യാപികയെയും കണ്ടെത്തി. തങ്ങള്‍ പരസ്പരം പ്രണയത്തിലാണെന്നും ഒന്നിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഇരുവരെയും കണ്ടെത്തിയത്.


പെണ്‍കുട്ടിയുടെ തിരോധാനം ബിക്കാനീറില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബം ഇതിനെ ലവ് ജിഹാദ് ആണെന്ന് ആരോപിക്കുയും ചെയ്തിരുന്നു. ദിവസങ്ങളായുള്ള അന്വേഷണത്തിനിടെ ഇരുവരെയും ചെന്നൈയില്‍ വച്ചാണ് കണ്ടെത്തിതെന്ന് ബിക്കാനീര്‍ പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെത്തുന്നതിന് മുന്‍പ് ഇവര്‍ കേരളത്തില്‍ തങ്ങിയതായും പൊലീസ് പറഞ്ഞു.

ജൂലായ് ഒന്നിനാണ് ദന്‍ഗര്‍ഗഡ് ടൗണിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. അന്നേദിവസം ഇതേ സ്‌കൂളിലെ 21കാരിയായ അധ്യാപികയെയും കാണാതായിരുന്നു. അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ അന്വേഷിച്ചിരുന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടിയും അധ്യാപികയും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിയായിരുന്നെന്ന് പൊലിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അധ്യാപിയ്ക്കും അവളുടെ പിതാവിനും സഹോദരന്‍മാര്‍ക്കുമെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ജുവൈല്‍ ജസ്റ്റിസ് അക്‌ട് പ്രകാരമാണ് കേസ്. എന്നാല്‍ മകളെ കാണാനില്ലെന്ന് കാണിച്ച്‌ ടീച്ചറുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Related News