ഉരുൾപൊട്ടൽ: വീടടക്കം മരങ്ങളും കമ്ബുകളും കല്ലുകളുമടക്കം എല്ലാം ഒലിച്ചുപോകുന്ന ഞെട്ടിക്കുന്ന കാഴ്ച

  • 10/07/2023

ഷിംല: ഉത്തരേന്ത്യയില്‍ നാശം വിതയ്ക്കുകയാണ് പേമാരി. ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മണ്ടി - കുളു ദേശീയപാത അടച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരു പാലം ഒലിച്ചുപോയ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മണാലിയില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഒലിച്ചുപോയി.


ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് കാറുകള്‍ പെട്ടുപയോത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലും കനത്ത മഴയാണ്. വീടുകളില്‍ വെള്ളം കയറി. റോഡില്‍ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ മുതല്‍ പഞ്ചാബില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

അതേസമയം ഹിമാചലില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ ഏവരെയും മരവിപ്പിക്കുന്നതാണ്. പിടിഐ പുറത്തുവിട്ട ഒരു ദൃശ്യത്തില്‍ ഉരുള്‍പൊട്ടി വരുന്നതും വഴിയിലുള്ള വീടുകളെല്ലാം അതിവേഗം ഒലിച്ചുപോകുന്നതിന്റെ ഭീകരത ദൃശ്യമാകുന്നുണ്ട്. വെള്ളപ്പാച്ചില്‍ കടന്നുപോയിടത്ത് പിന്നീട് ഒരു വീടിരുന്നതിന്റെ ലക്ഷണം പോലുമുണ്ടായിരുന്നു. മരങ്ങളും കമ്ബുകളും കല്ലുകളുമടക്കം എല്ലാം ഒലിച്ചുപോകുന്നതായിരുന്നു ഞെട്ടിക്കുന്ന വീഡിയോയില്‍.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ തുനാഗ് മേഖലയില്‍ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹിമാചലിലെ സോളൻ ജില്ലയിലെ ചേവ ഗ്രാമത്തില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങളും ഭയപ്പെടുത്തുന്നതാണ്.

Related News