വൃഷണം മുറിച്ച്‌ രക്തം വാര്‍ന്നു മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

  • 10/07/2023

ഹൈദരാബാദ്: മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദീക്ഷിത് റെഡ്ഡി (20) ആണ് മരിച്ചത്. വൃഷണം മുറിച്ച്‌ രക്തം വാര്‍ന്നു കിടക്കുന്ന നിലയിലാണ് ദീക്ഷിതിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഗാന്ധി ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ദീക്ഷിത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ദീക്ഷിത് താമസിച്ചത്. വിഷാദ രോഗിയാണ് ദീക്ഷിതെന്നും അതിനു ചികിത്സ തേടിയിരുന്നുവെന്നും സഹ പാഠികള്‍ വ്യക്തമാക്കി. നാല് വര്‍ഷം മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നു രക്ഷപ്പെടുത്തി. തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്.

അതിനിടെ ഈയടുത്ത് ദീക്ഷിത് ചികിത്സ മുടക്കി. പിന്നാലെയാണ് ജീവനൊടുക്കിയതെന്നു സഹപാഠികള്‍ കൂട്ടിച്ചേര്‍ത്തു.

Related News