കലാപമൊടുങ്ങാതെ മണിപ്പൂർ; കൊല്ലപ്പെട്ട 27കാരൻറെ മൃതദേഹവുമായി തെരുവിൽ പ്രതിഷേധിച്ച് ജനക്കൂട്ടം

  • 11/07/2023

ഇംഫാൽ: വീണ്ടുമൊരു മെയ്‌ത്തെയ് വിഭാഗക്കാരൻ കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ മണിപ്പൂരിൽ സംഘർഷ സാഹചര്യം വർധിച്ചു. കൊല്ലപ്പെട്ട സായ്‌കോം ഷുബോലിൻറെ മൃതദേഹവുമേന്തി മെയ്‌ത്തേയ് വിഭാഗക്കാർ ഇംഫാൽ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. 

കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ ഉണ്ടായത്. വെടിവെപ്പിൽ ഇരുപത്തിയേഴ് വയസുകരനായ മെയ്‌ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷ സാഹചര്യം വർധിക്കുകയാണ്. നഗര മേഖലയിലടക്കം മുളകമ്പുകൾ ഉപയോഗിച്ച് മെയ്‌ത്തെയ് വിഭാഗക്കാർ വാഹനങ്ങൾ തടഞ്ഞു. കൊല്ലപ്പെട്ട മെയ്‌ത്തെയ് വിഭാഗക്കാരനായ സായ്‌കോം ഷുബോലിൻറെ മൃതദേഹവുമേന്തി നഗരം ചുറ്റിയുള്ള പ്രതിഷേധ പ്രകടനം നഗരത്തിൽ നടന്നു.

വിലാപയാത്ര സംഘർഷത്തിന് വഴിവെക്കുമോയെന്ന ആശങ്കയുള്‌ലതിനാൽ കനത്ത സുരക്ഷയും നഗരത്തിൽ ഏർപ്പെടുത്തിയിരുന്നു. കദാംബന്ദിലെ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായ മണിപ്പൂരിലെ അതിർത്തിഗ്രാമങ്ങളിലും നഗരത്തിലും കേന്ദ്ര സേനയുടെയും പൊലീസിൻറെയും സുരക്ഷ തുടരുന്നുണ്ട്. സംഘർഷ സാഹചര്യം കനത്തോടെ ജാഗ്രതയും വർധിച്ചു. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂവും ഇൻറർനെറ്റ് നിരോധനവും തുടരുകയാണ്.

Related News