കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാൻ വൈകിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  • 13/07/2023

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്ബളം നല്‍കാൻ വൈകിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവൻ ശമ്ബളവും നല്‍കിയില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്ബളം വിതരണം ചെയ്യുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. മാസം


220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്‌ആര്‍ടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്ബള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്‌ആര്‍ടിസി വിശദീകരിച്ചു.

Related News