രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു

  • 14/07/2023

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച്‌ ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയര്‍ന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാൻഡര്‍ ഇറങ്ങും.


ചന്ദ്രയാൻ രണ്ടില്‍ നിന്ന് മൂന്നിലേക്ക് വരുമ്ബോള്‍ എന്തൊക്കെയാണ് ചന്ദ്രയാനിലെ മാറ്റങ്ങള്‍? ചന്ദ്രയാൻ മൂന്നിലെ മൂന്ന് വ്യത്യസ്തഘടകങ്ങളെ വിശദമായി പരിചയപ്പെടാം. ചന്ദ്രനില്‍ ഇറങ്ങാൻ പോകുന്ന ലാൻഡര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ പോകുന്ന റോവര്‍. പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാൻ പോകുന്ന പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍. അങ്ങനെ മൂന്ന് ഘടകങ്ങള്‍ ചേ‍‌ര്‍ന്നതാണ് ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വിക്ഷേപണത്തിനുള്ള 25 അരമണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ മൂന്ന് ദൗത്യവുമായി എല്‍വിഎം 3 കുതിച്ചുയര്‍ന്നു.

ഇന്ധനമടക്കം 2,148 കിലോഗ്രാം ഭാരമുണ്ട് പ്രൊപ്പല്‍ഷൻ മൊഡ്യൂളിന്. കഴിഞ്ഞ തവണത്തേതില്‍ നിന്നുള്ള പ്രധാന മാറ്റങ്ങളില്‍ ഒന്ന് ഓ‌ര്‍ബിറ്റ‍ര്‍ അഥവാ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളില്ല എന്നുള്ളതാണ്. SHAPE അഥവാ Spectro-polarimetry of HAbitable Planet Earth (SHAPE) എന്ന ഒരേയൊരു പേ ലോഡാണ് ഓര്‍ബിറ്ററില്‍ ഉള്ളത്. (ചാന്ദ്ര ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം). നിലവില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതില്‍ വച്ച്‌ എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാൻ രണ്ടിന്‍റെ ഓര്‍ബിറ്റര്‍. അത് കൊണ്ടാണ് ഇക്കുറി പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ കാര്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കുന്നു.

Related News