കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് തടഞ്ഞു; 19 കാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി

  • 14/07/2023

ഖ്‌നൗ: കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മര്‍ദിച്ചെന്നാരോപിച്ച്‌ 19 കാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കാൻ കാമുകനൊപ്പമാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും പെണ്‍കുട്ടി പരാതി നല്‍കി.


തുടര്‍ന്ന് പൊലീസ്, പെണ്‍കുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്ബതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം. 19 കാരിയായ പെണ്‍കുട്ടി കാമുകനുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്ബോഴാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് അയോധ്യ എസ്‌എച്ച്‌ഒ റുദൗലി ദേവേന്ദ്ര സിംഗ് പറഞ്ഞു.

കാമുകനുമായി സംസാരിക്കുന്ന കണ്ട പിതാവ് പെണ്‍കുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ നിരീക്ഷിക്കാൻ വീട്ടുകാരോട് ഇയാള്‍ നിര്‍ദേശിച്ചതായും എസ്‌എച്ച്‌ഒ പറഞ്ഞു. പ്രകോപിതയായ പെണ്‍കുട്ടി പിറ്റേന്ന് രാവിലെ കാമുകനെ വീട്ടിലേക്ക് വിളിക്കുകയും റുദൗലി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുകയും ചെയ്തെന്നു എസ്‌എച്ച്‌ഒ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കൗണ്‍സിലറെയും കൂട്ടി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.

താൻ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മര്‍ദ്ദിച്ചതിനും കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതായി പൊലീസ് അറിയിത്തു. കടയുടമയാണ് പെണ്‍കുട്ടിയുടെ അച്ഛൻ. പ്ലസ് ടു പൂര്‍ത്തിയാക്കിയിരിക്കുകയാണ് പെണ്‍കുട്ടി.

Related News