അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യവകുപ്പും, മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു

  • 14/07/2023

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യവകുപ്പിന്റെ കൂടി ചുമതല നല്‍കി. പവാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് എട്ട് എന്‍സിപി മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമായി.


ഭക്ഷ്യപൊതുവിതരണഉപഭോക്തൃകാര്യ വകുപ്പിന്റെ ചുമതല ഛഗന്‍ ഭുജ്ബലിനും ഡ്രഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ചുമതല ധരംറാവുബാബ അത്രമിനും നല്‍കും. ഗിലിപ് വാല്‍സെ പാട്ടില്‍ സഹകരണ വകുപ്പിന്റെയും ധനഞ്ജയ് മുണ്ടെ കൃഷി വകുപ്പിന്റെയും ചുമതലയേല്‍ക്കും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഹസന് മുഷ്‌റിഫും ദുരിതാശ്വാസദുരന്തനിവാരണ, പുനരധിവാസ വകുപ്പുകള്‍ അനില്‍ പാട്ടിലും നയിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പില്‍ അതിഥി താത്കറെയും കായികയുവജനക്ഷേമ വകുപ്പില്‍ സഞ്ജയ് ബന്‍സോദെയും മന്ത്രിമാരാകും. അജിത് പവാര്‍ ഉള്‍പ്പെടെ എന്‍സിപി എംഎല്‍എമാര്‍ കഴിഞ്ഞ മാസമാണ് ശിവസേനബിജെപി സഖ്യത്തോടൊപ്പം ചേര്‍ന്നത്.

ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയാണ് കൂടുതല്‍ വകുപ്പുകള്‍ വിട്ടുനല്‍കിയത്. ശിവസേനയില് മൂന്ന് വകുപ്പുകല്‍ മാത്രമാണ് മാറ്റിയത്.

Related News