പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിൽ കെ.എം ഷാജിക്ക് സുപ്രിംകോടതി നോട്ടീസ്

  • 17/07/2023

ന്യൂഡല്‍ഹി: മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് സുപ്രിംകോടതി നോട്ടീസ്. പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്.


അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച്‌ അനുവദിക്കാൻ ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍, ഷാജിക്കെതിരായ അന്വേഷണം പരാതിയുടെ അടിസ്ഥാനത്തിലാണെന്നും പരാതി വസ്തുതാപരമാണെന്നുമാണ് സര്‍ക്കാര്‍ വാദം. കോഴ നല്‍കിയെന്ന് രഹസ്യമൊഴിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 19നാണ് കെ.എം ഷാജിക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

Related News