ദില്ലി ഓർഡിനൻസ്: സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

  • 17/07/2023

ദില്ലി: ദില്ലി ഓർഡിനൻസിനെതിരെ ദില്ലി എഎപി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും. ഹർജിയിൽ വിശദവാദം കേൾക്കാൻ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. എന്നാൽ ഭരണഘടന ബെഞ്ചിന് ഹർജി വിട്ടാൽ വേഗത്തിൽ തീർപ്പുണ്ടാകില്ലെന്ന് ദില്ലി സർക്കാർ കോടതിയെ അറിയിച്ചു.

നേരത്തെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംബന്ധിച്ച് തർക്കത്തിൽ ദില്ലി സർക്കാരിന് അനൂകുലമായ വിധി സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് നൽകിയത്. ഇതിനെ മറിക്കടയ്ക്കാനാണ് കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവന്നത്. ഓഡിനൻസ് ഈ വർഷക്കാല സമ്മേളനത്തിൽ പാർലമെന്റിന്റെ മേശപുറത്ത് വെക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേ സമയം ഡിഇ ആർ സി ചെയർമാന്റെ നിയമനം സംബന്ധിച്ച വിഷയത്തിൽ ദില്ലി ലഫ് ഗവർണറും മുഖ്യമന്ത്രിയും സമവായത്തിൽ എത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഇരുവരും രാഷ്ട്രീയത്തിനപ്പുറം നിലപാടിലേക്ക് മാറണമെന്ന് കോടതി ഉപദേശിച്ചു. രണ്ടു പേരും ചേർന്ന് നടത്തി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേര് നിർദ്ദേശിക്കാൻ കോടതി ആവശ്യപ്പെട്ടു. 

അതേ സമയം, ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോൺഗ്രസിൽ ധാരണയായി. പാർലമെൻറ് നയരൂപീകരണ സമിതി യോ?ഗത്തിലാണ് തീരുമാനം. ദില്ലി സർക്കാരിന്റെ അധികാര പരിധിയിൽ കൈ കടത്തുന്നതിന് വേണ്ടിയാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിനെതിരെ പാർലമെന്റിൽ ആം ആദ്മി പാർട്ടി അവതരിപ്പിക്കുന്ന ബില്ലിനെ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷം പിന്തുണയ്ക്കും. 

Related News