സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസ്; അർജുൻ ആയങ്കി പൊലീസ് പിടിയിൽ

  • 17/07/2023

പാലക്കാട് സ്വർണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി പിടിയിൽ. പുനെയിൽ നിന്ന് മീനാക്ഷിപുരം പൊലീസാണ് അർജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്.

കേസിൽ നേരത്തെ സിപിഐഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലർച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതിയെ അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്.

എഴുപത്തി അഞ്ച് പവൻ സ്വർണം, ഇരുപത്തി മൂവായിരം രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വ്യാപാരിയിൽ നിന്ന് കവർച്ചചെയ്യപ്പെട്ടത്. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

Related News