മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം

  • 21/07/2023

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ തടസപ്പെട്ടു. ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച രാജ്യസഭ 2.30ക്ക് വീണ്ടും ചേരും.


മണിപ്പൂരിലെ കലാപം സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ അമിത് ഷാ വിശദീകരണം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ തീരുമാനിക്കും. മണിപ്പൂരില്‍ സംഭവിച്ചത് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചിട്ടുണ്ടെന്ന് ലോക്സഭയെ അറിയിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

അതേസമയം, മണിപ്പൂരില്‍ ആള്‍ക്കൂട്ടം യുവതികളെ നഗ്നരാക്കി നടത്തിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അപമാനിക്കപ്പെട്ടവരില്‍ ഒരാള്‍ സൈനികന്റെ ഭാര്യയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയായ നാല്‍പത്തിരണ്ടുകാരിയാണ് അപമാനിക്കപ്പെട്ടവരില്‍ ഒരാള്‍.

Related News