ഗുസ്തി താരങ്ങളായ വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയക്കും എതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

  • 22/07/2023

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയക്കും ട്രയല്‍സ് ഒഴിവാക്കി ഏഷ്യൻ ഗെയിംസിന് നേരിട്ട് പ്രവേശനം നല്‍കിയനെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഗുസ്തി താരങ്ങളായ അൻറിം പംഗല്‍, സുജീത് കല്‍ക്കല്‍ എന്നിവരാണ് ഹരജി നല്‍കിയത്.


ചിലര്‍ക്ക് മാത്രം ഇളവുകള്‍ അനുവദിക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടികാണിച്ചാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ട്രയല്‍സ് ഇല്ലാതെ ബജ്‌റങ് പൂനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയിംസിലേക്ക് പ്രവേശനം നല്‍കാനുള്ള ഒളിമ്ബിക് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഗുസ്തി താരങ്ങളും കോച്ചുകളും നേരത്തെ രംഗത്തെത്തിയിരുന്നു.

Related News