മണിപ്പൂര്‍ കലാപത്തിനെതിരെ ദില്ലി സേക്രഡ് ഹാര്‍‌ട്ട് കത്തീഡ്രലില്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധം

  • 23/07/2023

ദില്ലി: മണിപ്പൂര്‍ കലാപത്തിനെതിരെ ദില്ലി സേക്രഡ് ഹാര്‍‌ട്ട് കത്തീഡ്രലില്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധം. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച പള്ളിയിലാണ് പ്രതിഷേധം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് പരിപാടി. ആര്‍ച്ച്‌ ബിഷപ്പ് അനില്‍ കൂട്ടോ അടക്കം പ്രതിഷേധം പങ്കെടുത്തു. മണിപ്പൂരില്‍ നിന്ന് ഓരോ ദിവസവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കലാപത്തിനിടെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തയും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വ്യാപക രോഷം ഉയരുന്നതിനിടെയാണ് ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രാര്‍ത്ഥനയും ഒപ്പം പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചത്.


ഇതില്‍ ഏറ്റവുമധികം പങ്കെടുക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആര്‍ച്ച്‌ ബിഷപ്പ് അനില്‍‌ കൂട്ടോ ഇതില്‍ പങ്കെടുക്കുന്നുണ്ട്. മെഴുകുതിരി കത്തിച്ചുവെച്ച്‌ പ്രതിഷേധം അറിയിക്കുക ഈസ്റ്റര്‍ ദിനത്തില്‍ ഇവിടെ എത്തിയ പ്രധാനമന്ത്രി ആര്‍ച്ച്‌ ബിഷപ്പിനെ ഉള്‍പ്പെടെയുള്ളവരെ കാണുകയും സംസാരിക്കുകയുെ ചെയ്തിരുന്നു. ആ പള്ളിയിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. രാഷ്ട്രപതിക്ക് നല്‍കാനായി ഒരു നിവേദനം തയ്യാറാക്കിയിട്ടുണ്ട്. നിവേദനം വായിച്ച്‌ പ്രതിഷേധവും അറിയിച്ച്‌ പ്രാര്‍ത്ഥനയും ചൊല്ലിയാണ് ഇവര്‍ പരിപാടി അവസാനിപ്പിക്കുക.

Related News