ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലുകള്‍ കണ്ടു; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ

  • 23/07/2023

വിജയവാഡ: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച്‌ യുവതി. ആന്ധ്രപ്രദേശിലെ എൻ.ടി.ആര്‍ ജില്ലയിലാണ് സംഭവം. ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലുകള്‍ കണ്ടെന്നു പറഞ്ഞാണ് കൃത്യം.


എൻ.ടി.ആറിലുള്ള നന്ദിഗാമ മണ്ഡലിലെ മുപ്പളയിലാണ് സംഭവം. 25കാരിയായ വാറമ്മയാണ് ഭര്‍ത്താവ് കോട്ട ആനന്ദ് ബാബു(26)വിന്റെ ജനനേന്ദ്രിയം മുറിച്ചത്. ഉടൻ ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിനെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിജയവാഡയിലെ ഗവ. ജനറല്‍ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മുറിച്ച ഭാഗം ഡോക്ടര്‍മാര്‍ പിന്നീട് തുന്നിച്ചേര്‍ത്തു. യുവാവിന്റെ ആരോഗ്യനില നിയന്ത്രണവിധേയമാണ്.

ആറു വര്‍ഷംമുൻപായിരുന്നു ആനന്ദിന്റെ ആദ്യ വിവാഹം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് 2019ലാണ് വാറമ്മയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം വിഡിയോകള്‍ ഭര്‍ത്താവ് കാണുന്നത് യുവതിയുടെ ശ്രദ്ധയില്‍പെട്ടത്. ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അടിപിടിയാകുകയും ചെയ്തു.

ഇതിനിടയില്‍ യുവതി ബ്ലേഡ് ഉപയോഗിച്ച്‌ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ആനന്ദിന്റെ കരച്ചിലും ബഹളവും കേട്ട് ബന്ധുക്കളും അയല്‍വാസികളും ഓടിക്കൂടി. അപ്പോഴാണ് രക്തംവാര്‍ന്ന നിലയില്‍ യുവാവ് നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related News