മകന് മരുന്നിനൊപ്പം വിഷം ചേർത്ത് നൽകി ദമ്പതികൾ ആത്മഹത്യ ചെയ്തു

  • 24/07/2023

നാഗര്‍കോവില്‍: ദമ്ബതികളും ഏഴു വയസുകാരനായ മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍. നാഗര്‍കോവില്‍ തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്. കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്ബതികള്‍ തൂങ്ങി മരിക്കുകയായിരുന്നു.


മുരളീധരനും ഷൈലജയും രണ്ട് മുറികളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മകന്റെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖമാണ് മൂന്നുപേരും ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. മരുന്നിനൊപ്പം വിഷംനല്‍കി മകനെ കൊലപ്പെടുത്തിയശേഷമാണ് ദമ്ബതിമാര്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.

ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഇവര്‍ പുതിയ വീട് വച്ച്‌ താമസം മാറിയത്. എന്നാല്‍‌ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ശൈലജയുടെ അച്ഛൻ ഗോപാലൻ പതിവുപോലെ പാലുമായി വന്നപ്പോള്‍ വീട് പൂട്ടിയനിലയിലായിരുന്നു. സംശയം തോന്നിയ ഗോപാലൻ സമീപവാസിയുടെ സഹായത്തോടെ കതക് കുത്തിത്തുറന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടത്.

Related News