തുടര്‍ച്ചയായ വാദ്യഘോഷങ്ങളിലുടെ മറ്റുള്ളവര്‍ക്കു ശല്യമുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കണം: ഹൈക്കോടതി

  • 27/07/2023

കൊല്‍ക്കത്ത: മുഹറം ഘോഷയാത്രയില്‍ തുടര്‍ച്ചയായ വാദ്യഘോഷങ്ങളിലുടെ മറ്റുള്ളവര്‍ക്കു ശല്യമുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കണമന്ന് പശ്ചിമ ബംഗാള്‍ പൊലീസിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം. തുറന്ന അടുക്കടകള്‍ ശല്യമാവാതിരിക്കാന്‍ നടപടി വേണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു.


ഭരണഘടനയുടെ അനുഛേദം 25 (1) പ്രകാരമുള്ള മതസ്വാതന്ത്ര്യവും 19 )1) എ പ്രകാരമുള്ള ജീവിക്കാനുള്ള സ്വാതന്ത്ര്യവും സംതുലനത്തോടെ പാലിക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഒരാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം തുടര്‍ച്ചയായി കേള്‍ക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

വാദ്യഘോഷങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നത് അനുവദിക്കാനാവില്ല. അതിനുള്ള സമയം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ പൊലീസിനു കോടതി നിര്‍ദേശം നല്‍കി. രാവിലെ രണ്ടു മണിക്കൂറും വൈകിട്ടു രണ്ടു മണിക്കൂറുമായി ഇതു നിയന്ത്രിക്കാവുന്നതാണ്. രാവിലെ എട്ടിനു മുമ്ബ് ചെണ്ട വാദ്യം തുടങ്ങരുത്. സ്‌കൂളില്‍ പോവുന്ന കുട്ടികള്‍, പരീക്ഷയുള്ളവര്‍, വയസ്സായവര്‍, രോഗികള്‍ ഒക്കെയുണ്ടാവും- കോടതി പറഞ്ഞു.

Related News