ഭീമാ കൊറേഗാവ് കേസ്: വെർണൻ ഗോൺസാലസിനും അരുൺ ഫെരേരക്കും ഉപാധികളോടെ ജാമ്യം

  • 28/07/2023

ദില്ലി: ഭീമാ കൊറേഗാവ് കലാപക്കേസിൽ പ്രതികളായ മനുഷ്യാവകാശ പ്രവർത്തകർ വെർണൻ ഗൊൺസാലസ്, അരുൺ ഫെരേര എന്നിവർക്ക് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു.  ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റീസ് സുധാൻഷു ദൂലിയ എന്നിവരുടെ ബെഞ്ച്  കർശന ഉപാധികളോടെയാണ്  ജാമ്യം അനുവദിച്ചത് . ഇരുവരും മഹാരാഷ്ട്ര വിട്ടുപോകാൻ പാടില്ല,  പാസ്‌പോർട്ടുകൾ കോടതിയിൽ  കൈമാറണം,  ഒരു ഫോൺ വീതമേ ഇരുവരും ഉപയോഗിക്കാവൂ,  ഫോൺ എൻഐഎ ഉദ്യോഗസ്ഥർക്ക് നീരീക്ഷിക്കാൻ കഴിയും വിധമാകണം ഉപയോഗം തുടങ്ങിയ നിബന്ധനകളാണ് ജാമ്യ ഉത്തരവിൽ ഉള്ളത്. 

2018 ജനുവരി 1ന് പൂണെയിലെ നടന്ന  ഭീമ കൊറേഗാവ് യുദ്ധത്തിന്റെ വാർഷിക ആഘോഷത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടതാണ് കേസ്. സംഘർഷത്തിന് പിന്നിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കേസിൽ നേരത്തേ അറസ്റ്റിലായ ഫാ സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.

Related News