'ഇന്ത്യ'യുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്നും നാളെയുമായി നടക്കും

  • 28/07/2023

ദില്ലി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദര്‍ശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ അരിയിച്ചിരിക്കുന്നത്.


ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ സംഘം ഗവര്‍ണറെ കാണും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദര്‍ശനം. കേരളത്തില്‍ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്), എൻകെ പ്രേമചന്ദ്രൻ (ആര്‍എസ്‌പി), എഎ റഹീം (സിപിഎം), സന്തോഷ് കുമാര്‍(സിപിഐ) എന്നിവര്‍ക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അടങ്ങുന്ന സംഘം മണിപ്പൂരിലെ കുക്കി, മെയ്‌തെയ് ക്യാമ്ബുകള്‍ സന്ദര്‍ശിക്കും. ഞായാറാഴ്ച്ച പര്യടനം പൂര്‍ത്തിയാക്കി രാഷ്ട്രപതിക്കും സര്‍ക്കാറിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related News