ഓഫീസര്‍ റാങ്കിലുള്ളവര്‍ അധികാരദണ്ഡ് കൊണ്ടുനടക്കുന്ന രീതി ഉപേക്ഷിച്ച്‌ നാവികസേന

  • 30/07/2023

ന്യൂഡല്‍ഹി: ഓഫീസര്‍ റാങ്കിലുള്ളവര്‍ അധികാരദണ്ഡ് കൊണ്ടുനടക്കുന്ന രീതി ഉപേക്ഷിച്ച്‌ നാവികസേന. ബ്രിട്ടീഷ് കൊളോണിയല്‍ രീതികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. യൂണിറ്റ് മേധാവികളുടെ ഓഫീസില്‍ ബാറ്റണ്‍ വയ്ക്കാനാണ് നിര്‍ദേശം. അതേസമയം ഓഫീസില്‍ നടക്കുന്ന അധികാരമാറ്റച്ചടങ്ങില്‍ ബാറ്റണ്‍ കൈമാറുന്നതു തുടരും.


യുദ്ധക്കപ്പലുകളിലെയും നേവല്‍ ബേസിലെയും കമാൻഡിംഗ് ഓഫീസര്‍മാരും പൊലീസ്, വിജിലൻസ് തുടങ്ങിയ വകുപ്പുകളിലെ ഓഫീസര്‍മാരുമടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതുവരെ ബാറ്റണ്‍ വഹിച്ചിരുന്നു. നാവികസേന ഒഴികെയുള്ള സൈനിക വിഭാഗങ്ങള്‍ ബാറ്റണ്‍ കൊണ്ടുനടക്കുന്നത് തുടരും.

കൊളോണിയല്‍ ശേഷിപ്പുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം നാവികസേന പതാകയില്‍ മാറ്റം വരുത്തിയിരുന്നു. ചുവന്ന ക്രോസ് ഉള്ള വെള്ള പശ്ചാത്തലത്തില്‍ ദേശീയ പതാക ആലേഖനം ചെയ്ത നാവിക പതാകയാണ് മുൻപ് ഉപയോഗിച്ചിരുന്നത്. ഇത് മാറ്റി ഇന്ത്യൻ പൈതൃകം സൂചിപ്പിക്കുന്ന തരത്തിലാണ് പുതിയ പതാക.

Related News