ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു

  • 30/07/2023

ദില്ലി: ജയ്പൂര്‍- മുംബൈ എക്സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്ബര്‍ ട്രെയിന്റെ B5 കമ്ബാര്‍ട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.


എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ജയ്പൂരില്‍ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനിലാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തിട്ടുള്ളത്. മുംബൈയിലേക്ക് എത്താൻ അധികദൂരമില്ലായിരുന്നു. അപ്പോഴാണ് കൊലപാതകം നടത്തിയിട്ടുള്ളത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പുറത്തേക്ക് ചാടി.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചോദ്യം ചെയ്തുവരികയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത വരൂ.

Related News