ദേശീയ ഗുസ്തി ഫെഡറേഷനില്‍ ആധിപത്യം സ്ഥാപിക്കാനുറച്ച്‌ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്; പിന്തുണയ്ക്കുന്നവര്‍ നല്‍കിയത് 23 പത്രികകൾ

  • 01/08/2023

ദില്ലി: ദേശീയ ഗുസ്തി ഫെഡറേഷനില്‍ ആധിപത്യം സ്ഥാപിക്കാനുറച്ച്‌ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നവര്‍ നല്‍കിയത് 23 പത്രികകളാണ്. 25 ല്‍ 20 സംസ്ഥാനങ്ങളും ബ്രിജ് ഭൂഷണൊപ്പമാണ് എന്ന് അനുയായികള്‍ പറയുന്നു. 15 സ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ നല്‍കിയത് 9 പത്രികകള്‍ എന്നും സൂചന. സെക്രട്ടറി സ്ഥാനത്തേക്ക് യുപിയില്‍ നിന്നുള്ള സഞ്ജയ് സിംഗ് ആണ് പത്രിക നല്‍കിയിരിക്കുന്നത്. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഏഴിന് പ്രസിദ്ധീകരിക്കും. ഈ വരുന്ന 12ാം തീയതിയാണ് ദേശീയ ഗുസ്തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.


ദേശീയ ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷണ്‍ തന്റെ ആധിപത്യം നിലനിര്‍ത്തും എന്ന് തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. 23 നാമനിര്‍ദ്ദേശപത്രികകളാണ് ഇപ്പോള്‍ ബ്രിജ് ഭൂഷന്റെ പാനലില്‍ നിന്നും സമര്‍പ്പിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്ത് നിന്നും രണ്ട് പ്രതിനിധികള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. 25 സംസ്ഥാനങ്ങള്‍ക്കാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.

ഇതില്‍ 20 സംസ്ഥാനങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നാണ് ബ്രിജ് ഭൂഷണെ പിന്തുണക്കുന്നവരുടെ അവകാശ വാദം. ഗുസ്തിതാരങ്ങളുടെ സമരം കൊടുമ്ബിരി കൊണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് 12 വര്‍ഷം ഇതിനോടകം തന്നെ അധ്യക്ഷസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ബ്രിജ് ഭൂഷണോ ബ്രിജ് ഭൂഷണുമായി ബന്ധമുള്ള ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ്. എന്നാല്‍ ഈ വാക്കുകളൊക്കെ വെറുംവാക്കാകുന്ന കാഴ്ചകളാണ് തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കാണാൻ സാധിക്കുന്നത്.

Related News