മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

  • 01/08/2023

ചെന്നൈ: മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പത്തു കോടി രൂപയുടെ അവശ്യസാധനങ്ങള്‍ അയക്കാം എന്ന് അറിയിച്ച്‌ മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് അയച്ചു. മണിപ്പൂര്‍ അനുവദിച്ചാല്‍ സഹായം നല്‍കുമെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തില്‍ സഹായം നല്‍കാൻ തയ്യാറെന്നും കത്തില്‍ വ്യക്തമാക്കുന്നു.


അതേ സമയം, മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂര്‍ണ്ണമായി തകര്‍ന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിലെ അതിജീവിതകളുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഒട്ടും ബാക്കിയില്ലെന്ന് കോടതി പരാമര്‍ശിച്ചു. മണിപ്പൂര്‍ പൊലീസ് എങ്ങനെ കേസുകള്‍ അന്വേഷിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ആകെ അറസ്റ്റ് 7 എന്ന് സംസ്ഥാനം സമ്മതിച്ചു. ഒരു വിഭാഗം കൂടുതല്‍ ശബ്ദം ഉയര്‍ത്തുന്നു. എല്ലാ സത്യവും ഇപ്പോള്‍ പറയാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

Related News