HomeGULFകുവൈറ്റ് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസ് ജൂലൈ 3 മുതൽ

കുവൈറ്റ് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസ് ജൂലൈ 3 മുതൽ

spot_img

കുവൈത്ത് സിറ്റി: നാല് മാസത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം കുവൈറ്റിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നു. ജൂലൈ 3 മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ച സർവീസ് ഇപ്പോൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് വീണ്ടും സർവീസ് നടത്താൻ അനുമതി ലഭിച്ചതോടെയാണ് കോഴിക്കോട് റൂട്ടും പുനരാരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. നിലവിലെ സമയക്രമം പ്രകാരം കോഴിക്കോട് നിന്ന് പുലർച്ചെ 2:25-ന് പുറപ്പെടുന്ന വിമാനം രാവിലെ 4:50-ന് കുവൈറ്റിലെത്തും. മടക്കയാത്രയിൽ കുവൈറ്റിൽ നിന്ന് രാവിലെ 5:50-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1:35-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!