പതിനാറാമത് മീഡിയ സിറ്റി ഫിലിംഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രവാസി ചിത്രമായി ‘അകനം’ തിരഞ്ഞെടുക്കപ്പെട്ടു. ലിയോ ആൻഡ് കമ്പനീസിന്റെ ബാനറിൽ ലിയോ കിഴക്കേവീടൻ നിർമിച്ച് ജിതേഷ് രാജൻ താഴത്ത് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘അകനം’. കുവൈറ്റിൽ പൂർണമായും ചിത്രീകരിച്ച ചിത്രത്തിൽ കുവൈറ്റിലെ നിരവധി അനുഗ്രഹീതരായ കലാകാരന്മാർ അഭിനയിച്ചു.
ചിത്രം പ്രവാസി മലയാളികളുടെ ഇടയിൽ ശ്രദ്ധേയമായി. സംവിധായകരായ ടി എസ് സുരേഷ് ബാബു, തുളസി ദാസ്, മോഹൻ കുപ്ലേരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരനിർണയം നടത്തിയത്. ആറ്റുകാൽ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ മെയ് 21ന് പുരസ്കാരം വിതരണം ചെയ്യും.
