HomeCommunityകുവൈത്ത് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി ഫോറവും കുവൈത്ത് മലയാളി വാട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മെയ് ഒന്നാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണി മുതൽ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ് ലുലു മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ രാജേഷ് രംഗ റായ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന് മുഹമ്മദ് റോഷന്‍ അധ്യക്ഷത വഹിച്ചു.

150 ല്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് വിജയകരമായി നടത്താൻ സഹായിച്ച ലുലു ഗ്രൂപ്പ് നും തക്കര റസ്റ്റോറന്റ്,ഇന്ത്യ ഗേറ്റ് ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് നും ജോയിന്റ് സെക്രട്ടറി ഷാരോണ്‍ എടാട്ട് നന്ദി പറഞ്ഞു. രക്തദാന ക്യാമ്പിന് ജനറൽ സെക്രട്ടറി അന്റോ SM, റിയാസ് അഹമ്മദ്, ഉമ്മര്‍ KA , ജോസ്സി വടക്കേടം, ഷബാദ് ,അൻസൽ , ബിജോ ,മധു, സുധീർ,ഷറഫ് ,സിബി, ആമീൻ ,ബിജു ,പ്രദീപ്‌ ,സിജേഷ് ,സൂരജ് എന്നിവർ നേതൃത്വം നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!