HomeCommunityസത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒഐസിസി കുവൈറ്റ്

സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒഐസിസി കുവൈറ്റ്

spot_img

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുവൈത്തിലെ ഏക പോഷക സംഘടനയായ ഒഐസിസി കുവൈത്തിന്റെ പ്രവർത്തകർ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലും മംഗഫ് ഏരിയയിലും ഒത്തുകൂടി രണ്ടായിരത്തിലധികം ആളുകൾക്ക് പായസ വിതരണവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.ഒഐസിസി നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ ഉദ്ഘാടനം നിർവഹിച്ച പൊതുയോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുകുളങ്ങര, മുതിർന്ന നേതാവ് കൃഷ്ണൻ കടലുണ്ടി എന്നിവർ സന്നിഹിതരായിരുന്നു.മംഗഫ് ഏരിയയിലെ ആഘോഷങ്ങൾക്ക് നാഷണൽ ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ബിനോയ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ, സുരേഷ് മാത്തൂർ, ഇല്ല്യാസ് പുതുവാച്ചേരി, സെക്രട്ടറി റെജി കൊരുത് ജോസഫ് മാത്യൂ , രവിചന്ദ്രൻ ചുഴലി, സോജി എബ്രഹാം, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, മഹിളാ വിങ് പ്രസിഡന്റ് ഷെറിൻ ബിജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒഐസിസി ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നിസ്സാം എം.എ സ്വാഗതവും ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!