HomeGULFജഹ്റയിൽ അനധികൃത ഭക്ഷണശാലകളും ഗ്രോസറി കടകളും പിടിയിൽ; കാലാവധി കഴിഞ്ഞതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

ജഹ്റയിൽ അനധികൃത ഭക്ഷണശാലകളും ഗ്രോസറി കടകളും പിടിയിൽ; കാലാവധി കഴിഞ്ഞതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി, ജൂൺ 24: ജഹ്റ ഗവർണറേറ്റിലെ സ്വകാര്യ വസതികളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾ പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി (PAFN) ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി.പരിശോധനയിൽ ആരോഗ്യ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു റെസ്റ്റോറന്റും രണ്ട് ഗ്രോസറി കടകളും അടച്ചുപൂട്ടി.

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ആരോഗ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്ത് വിൽപ്പന നടത്തിയതിനും സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.റെയ്ഡിനിടെ സ്ഥാപനങ്ങളിൽ നിന്ന് മായം ചേർത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു.ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി ഇത്തരം പരിശോധനാ നടപടികൾ തുടരുമെന്ന് പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!