കുവൈത്ത് സിറ്റി: ഞായറാഴ്ച വൈകുന്നേരം ഫഹാഹീൽ എക്സ്പ്രസ് ഹൈവേയിൽ ഒരു ക്രെയിനിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞെത്തിയ അൽ-ബിദാ അഗ്നിശമന കേന്ദ്രത്തിലെ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ച് തീ നിയന്ത്രണവിധേയമാക്കി.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫഹാഹീൽ എക്സ്പ്രസ് ഹൈവേയിൽ ക്രെയിനിന് തീപിടിച്ചു.
GULF



