HomeGULFകുവൈത്തിൽ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: ട്രാഫിക് പിഴ അടയ്ക്കുന്നതിനായി വ്യാജ ലിങ്കുകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ തട്ടിപ്പിനിരയാക്കാൻ ശ്രമിക്കുന്ന സൈബർ തട്ടിപ്പുകാർക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രാഫിക് പിഴ അടയ്ക്കാനുള്ള ലിങ്കുകളും പണമടയ്ക്കാനുള്ള അവസാന തീയതി സംബന്ധിച്ച സന്ദേശങ്ങളും ഔദ്യോഗിക സംവിധാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

ട്രാഫിക് പിഴകൾ അടയ്ക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പും ‘സഹൽ’ ആപ്പും മാത്രമേ ഉപയോഗിക്കാവൂവെന്ന് മന്ത്രാലയം നിർദേശിച്ചു. സംശയാസ്പദമായ ലിങ്കുകളിൽ പ്രവേശിക്കാതിരിക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.സൈബർ തട്ടിപ്പുകൾ തടയുന്നതിനും പൊതുജന ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!