കുവൈത്ത് സിറ്റി, ജൂലൈ 20: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) ഫർവാനിയ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ഫിർദൗസ് ഫുഡ് ഇൻസ്പെക്ഷൻ സെന്ററുമായി ചേർന്ന് അർദിയ റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിൽ നടത്തിയ പരിശോധനയിൽ നിരവധി ആരോഗ്യനിയമ ലംഘനങ്ങൾ കണ്ടെത്തി.
പരിശോധനയിൽ 9 നിയമലംഘന റിപ്പോർട്ടുകളും ഒരു നശിപ്പിക്കൽ റിപ്പോർട്ടും തയ്യാറാക്കി.അംഗീകൃത അറവുശാലയുടെ ഔദ്യോഗിക മുദ്രയില്ലാത്ത 459.2 കിലോഗ്രാം മുറിച്ച മാംസം (കാർക്കസുകൾ) ആരോഗ്യ ചട്ടങ്ങൾ ലംഘിച്ചതിനാൽ അധികൃതർ നശിപ്പിച്ചു.ലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ഫുഡ് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



