HomeGULFഫർവാനിയയിലെ ഫ്ലാറ്റിൽ തീപിടിത്തം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

ഫർവാനിയയിലെ ഫ്ലാറ്റിൽ തീപിടിത്തം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

spot_img

കുവൈത്ത്സിറ്റി: ഫർവാനിയ പ്രദേശത്തെ ഒരു താമസ കെട്ടിടത്തിലെ ഫ്ലാറ്റിൽ തിങ്കളാഴ്ച ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ഫർവാനിയ, സബാഹ് അൽ നാസർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കുകയും സ്ഥലത്തെ സുരക്ഷിതമാക്കുകയും ചെയ്തു.താമസ കെട്ടിടത്തിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ആവശ്യമായ നിയമനടപടികൾക്കായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ പൗരന്മാരും പ്രവാസികളും അഗ്നിസുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് അഭ്യർഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!