HomeCommunityഫോക്ക് മെഡിക്കൽ ക്യാമ്പ്

ഫോക്ക് മെഡിക്കൽ ക്യാമ്പ്

spot_img

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) കുവൈറ്റിലെ ആതുര സേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം മികച്ച പങ്കാളിത്തത്തോട് കൂടി സംഘടിപ്പിച്ചു. ജലീബ് മെട്രോ കെയറിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്, ഫോക്ക് പ്രസിഡന്റ് എൽദോ ബാബു ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാഹുൽ ഗൗതം സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഫോക്ക് ആക്ടിംഗ് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് ഹെഡ്ഡ് ബഷീർ ബാത്ത, ഫോക്ക് ട്രഷറർ സൂരജ് കെ.വി, ചാരിറ്റി സെക്രട്ടറി സജിൽ പി.കെ, അഡ്മിൻ സെക്രട്ടറി മഹേഷ്‌ കുമാർ, ഫോക്ക് വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫോക്ക് അംഗങ്ങൾ ഉൾപ്പടെ മുന്നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!