HomeGULFഹവല്ലിയിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം; 20,000 ദിനാറിന്റെ സ്വർണാഭരണങ്ങൾ കവർന്നു

ഹവല്ലിയിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം; 20,000 ദിനാറിന്റെ സ്വർണാഭരണങ്ങൾ കവർന്നു

spot_img

കുവൈത്ത്: ഹവല്ലിയിൽ കുവൈത്തി വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് ഏകദേശം 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടറാണ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതായി കണ്ടെത്തിയത്. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. സമ്പാദ്യത്തിന്റെ ഭാഗമായി വർഷങ്ങളായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കി.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. മോഷണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി അന്വേഷണം തുടരുകയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!