കുവൈറ്റ് : വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്.
കുവൈറ്റ് അബ്ബാസിയയിൽ വച്ച് നടന്ന ആഘോഷ പരിപാടിക്ക് ജനറൽ സെക്രട്ടറി സാം നന്ദിയാട്ട് ,എറണാകുളം ജില്ലാ പ്രസിഡന്റ് എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി , ചന്ദ്രമോഹൻ തിരുവനന്തപുരം , ഷാനവാസ് സി എ , ജോസഫ്,അഭിജിത് ഇ ആർ , ഷരൺ കോമത്ത് , വിനീഷ് പള്ളത്ത് ,റഷീദ് മാണിക്കോത്ത് , ഫയാസ് കാക്കടവൻ എന്നിവർ നേതൃത്വം നൽകി .തുടർന്ന് പൊതു ജനങ്ങൾക്കായി പായസ വിതരണവും നടന്നു

